Latest News

വിമാനം മോഷ്ടിച്ച കേസില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

യൂറ്റാ: വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ച് ചെറിയ വിമാനം മോഷ്ടിച്ച കേസില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പതിനാലും പതിനഞ്ചും വയസ്സായ രണ്ട് കുട്ടികളാണ് വിമാനം മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

മോഷ്ടിച്ച വിമാനത്തില്‍ കയറി അതിസാഹസികമായ പറക്കലിന് ശേഷം ഒരു വിമാനത്താവളത്തില്‍ പോയി ലാന്‍ഡ് ചെയ്യുകയും ചെയ്തു.

വീട്ടില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങി കൂട്ടുകാര്‍ക്കൊപ്പം താമസിക്കുന്നവരാണ് ഈ രണ്ട് കുട്ടികള്‍. ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് ഇവര്‍ അടിച്ചുമാറ്റിയത്. 

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി ഇരുവരെയും ചോദ്യം ചെയ്യുമെന്നുമാണ് പോലീസ് അറിയിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.