തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ഇടിച്ച് റിട്ട. അധ്യാപകനും ചെറുമകളായ സ്കൂൾ വിദ്യാർഥിനിയും മരിച്ചു. മദ്യപിച്ച് കാർ ഓടിച്ച മുൻ പോലീസുകാരൻ അറസ്റ്റിൽ.[www.malabarflash.com]
മേനംകുളം ഗവ. എൽപിഎസിലെ റിട്ട. അറബി അധ്യാപകൻ കാവോട്ടുമുക്ക് പുളിവിളാകം വീട്ടിൽ അബ്ദുൽ സലാം(78), മകൾ തുമ്പ വിഎസ്എസ്‌സി ജീവനക്കാരി റാഷിദയുടെയും പരേതനായ സുധീറിന്റെയും മകൾ ആലിയ ഫാത്തിമ(11) എന്നിവരാണ് മരിച്ചത്.
തുമ്പ വിഎസ്എസ്‌സി കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ആലിയ. ഇരുവരുടെയും ഖബറടക്കം വെളളിയാഴ്ച കണിയാപുരം പള്ളിനട ജമാഅത്തിൽ നടക്കും.
കാർ ഓടിച്ച മുൻ പോലീസുകാരൻ ചാന്നാങ്ക സ്വദേശി മാഹീനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുത്തു.അമിത വേഗത്തിലെത്തിയ കാർ ഇരുചക്രവാഹനങ്ങളും തകർത്തു. ക്ഷുഭിതരായ ജനം കാർ തല്ലിത്തകർത്തു.
സ്കൂൾ ബസിൽനിന്ന് ഇറങ്ങിയ ആലിയയെയും കൂട്ടി അബ്ദുൽ സലാം വീട്ടിലേക്കു നടക്കുമ്പോൾ കണിയാപുരം കാവോട്ടുമുക്ക് മലമേൽപറമ്പ് റോഡിൽ രണ്ടുപേരേയും കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.വൈദ്യുതി പോസ്റ്റിനും കാറിനും ഇടയിൽപ്പെട്ട ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുൽ സലാം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആലിയ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.
സ്കൂൾ വിദ്യാർഥി ഷാരൂഖ് ഏകസഹോദരനാണ്. പരേതയായ സുബൈദയാണ് അബ്ദുൽ സലാമിന്റെ ഭാര്യ. സഫീലയാണു മറ്റൊരു മകൾ. മരുമകൻ:സലീം(ഗൾഫ്)

No comments:
Post a Comment