Latest News

പാക്യാരയില്‍ നബിദിനാഘോഷവും മതപ്രഭാഷണവും

ഉദുമ: പാക്യാര ഇനാറത്തുല്‍ ഇസ്‌ലാം മദ്രസയുടെയും മുഹ്യദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷവും മൂന്നു ദിവസം മതപ്രഭാഷണവും നടത്താന്‍ തീരുമാനിച്ചു.[www.malabarflash.com]

19ന് രാവിലെ എട്ടുമണിക്ക് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് പള്ളം പതാക ഉയര്‍ത്തും. ഹാഫിള് റമീസ് പാക്യാര ഖിറാഅത്ത് പാരായണം നടത്തും. ജമാഅത്ത് ഖത്തീബ് മുഹമ്മദ് മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ നസീര്‍ സ്വാഗതം പറയും. വൈസ് പ്രസിഡണ്ട് വൈ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍.
20ന് രാവിലെ എട്ട് മണിക്ക് മദ്രസ കുട്ടികളുടെ ഘോഷയാത്ര, സമാപന സമ്മേളനം, സമ്മാനദാനം എന്നിവ നടക്കും. 23 രാത്രി എട്ടുമണിക്ക് മതപ്രഭാഷണം ഖാസി താഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസി അഷ്റഫി പാണത്തുര്‍ മുഖ്യപ്രഭാഷണം നടത്തും. 

24ന് രാത്രി എട്ടുമണിക്ക് യഹ്യ ബാഖവി പുഴക്കര, 25ന് അബ്ദുല്‍ റസാഖ് അബ്‌റാറി പത്തനംതിട്ട പ്രഭാഷണം നടത്തും. പ്രാര്‍ത്ഥനക്ക് എന്‍.പി.എം സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ നേതൃത്വം നല്‍കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.