പുത്തിഗെ: മാനവകുലത്തിന്റെ സന്മാര്ഗ വിജയത്തിന് നിയുക്തരായ അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിന മാസമായ റബീയിനെ സ്വാഗതം ചെയ്യാന്‍ ശ്രദ്ധേയമായ പരിപാടികള്‍ക്ക് വിപുലമായ ഒരുക്കങ്ങളുമായി മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്.[www.malabarflash.com]
റബീഇനെ വിളംബരം ചെയ്തുള്ള ഘോഷയാത്ര നവംബര്‍ 8ന് കാസര്‍കോട് നഗരത്തില്‍ നടക്കും. മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പ്രസ്താന നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കുന്ന വിളംബര റാലി സ്കൗട്ട, ദഫ്, റോഡ് ഷോ, തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമാവും. വൈകുന്നേരം 3 മണിക്ക് പുലിക്കുന്നില്‍ നിന്നാരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്ത് സമാപിക്കും.
മുഹിമ്മാത്ത് ശില്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മദ്ഹുറസൂല്‍ ഫൗണ്ടേഷന് 2005ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. വിശ്വാസികളില്‍ പ്രവാചക സ്നേഹം ഉള്‍തിരിഞ്ഞ് വരാനും മഹിത മാതൃകാജീവിതം കാഴ്ച വെക്കാനും പ്രവാചക സന്ദേശം മാലോകരെ പഠിപ്പിക്കാനുമാണ് മദ്ഹുറസൂല്‍ ഫൗണ്ടേഷന് സ്ഥാപിത ലക്ഷ്യം.
റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ മുഹിമ്മാത്തില്‍ നടക്കുന്ന പ്രകീര്‍ത്തന സദസ്സില്‍ ആയിരങ്ങള്‍ സംബന്ധിക്കുന്നു. പ്രകീര്‍ത്തന സദസ്സിന് മുന്നോടിയിയി മഹല്ലുകള്‍ കേന്ദ്രീകരിച്ചുള്ള തന്‍ശീത്ത് പരിപാടിയും മഹല്ല് ഭാരവാഹികളും ഉലമാക്കളും സംബന്ധിച്ച് നടക്കുന്ന തര്ഗീബും പ്രവാചക സ്നേഹകള്ക്ക് ആവേശം പകരുന്നു.
കാരുണ്യസ്പര്‍ഷം, തലമുറ മൗലീദ്, മാഹുമുബാറക്, വിദ്യാര്‍ത്ഥി കലാവിരുന്ന്, നബിദിന റാലി, സ്നേഹവിരുന്ന്, ബുര്ദാമജ്ലിസ്, പ്രഭാതമൗലീദ്, വോയിസ് ഓഫ് ഖുര്‍ആന്‍, ഉദ്ബോധനം, ഹാപ്പി സെലബ്രഷന്, തുടങ്ങിയ പരിപാടികള്‍ മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കുന്നുണ്ട്.
പരിപാടിയുടെ വിജയത്തിനായി എം അന്തുഞ്ഞി മൊഗര്‍ ചെയര്‍മാനും സയ്യിദ് ഹാമിദ് അന്‍വര്‍ അഹദ്ല് തങ്ങള്‍ കണ്‍വീനറും, യൂസുഫ് ഹാജി സജിങ്കില ട്രഷററുമായയുള്ള 501 അംഗ സ്വഗതസംഘം നിലവില്‍ വന്നു.

No comments:
Post a Comment