റിയാദ് : സൗദിയിലെ ഏറ്റവും വലിയ എണ്ണ വിതരണ കമ്പനിയായ സഊദി അരാംകോയുടെ ഷെയ്ബ പ്രകൃതി വാതക വിതരണ കേന്ദ്രത്തിന് നേരെ യമനിലെ വിമത വിഭാഗമായ ഹൂത്തി മലീഷികൾ ഡ്രോൺ ആക്രമണം നടത്തിയതായി സൗദി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.[www.malabarflash.com]
ആക്രമണത്തിൽ ഗ്യാസ് പ്ലാന്റിന് ചെറിയ തോതിൽ ചോർച്ച ഉണ്ടായതായും, ഇത് നിയന്ത്രണ വിധേയമാക്കിയതായും സഊദി ഊർജ്ജ വകുപ്പ് മന്ത്രി എൻജിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ എണ്ണ ഉത്പാദനവും ,കയറ്റുമതിയും സാധാരണ നിലയിലാണെന്നും ആക്രമണം ഇതിനെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

No comments:
Post a Comment