ന്യൂഡൽഹി: ഡൽഹി പോലീസ് ആസ്ഥാനത്തിന്റെ പത്താം നിലയിൽ നിന്നു താഴേക്കു ചാടി അസിസ്റ്റന്റ് കമ്മീഷണർ ജീവനൊടുക്കി. എസിപി പ്രേം ബല്ലഭ് (55) ചാടിമരിച്ചത്. മാനസിക സമ്മർദമാണ് ആത്മഹ്യത്യക്കു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.[www.malabarflash.com]
പോലീസ് ആസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ 10.30 ന് ആണ് സംഭവം നടന്നത്. പത്താം നിലയിലെ ജനലിൽ കയറിയ പ്രേം ബല്ലഭ് താഴേക്കു ചാടുകയായിരുന്നു. ഇതിനു മുൻപ് ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചില ഉദ്യോഗസ്ഥ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നു. താഴെ വീണ ഉടൻ തന്നെ സഹപ്രവർത്തർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാനസിക സമ്മർദത്തിന് പ്രേം ബല്ലഭ് മരുന്നു കഴിച്ചിരുന്നതായി കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലം ജിബിടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീണ്ട അവധിക്കു ശേഷം ഒരാഴ്ച മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.

No comments:
Post a Comment