ദുബൈ: 47ാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഉദുമ സ്വദേശിയും. ദേശീയ പതാകയും ഭരണാധികാരികളുടെ ചിത്രവും സ്വന്തം കാര്‍ അലങ്കരിച്ചാണ് പോറ്റുനാടിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയാണ് ഉദുമ കാപ്പില്‍ സ്വദേശി അമീര്‍.[www.malabarflash.com]
ബനിയാസില്‍ ബിസിനസ് നടത്തുന്ന അമീറിന്റെ വസ്ത്ര ധാരണത്തിലുമുണ്ട് ഈ രാജ്യത്തോടുള്ള സ്‌നേഹപ്രകടനം. മുന്‍ വര്‍ഷങ്ങളിലും വാഹനങ്ങള്‍ അലങ്കരിച്ച് അമീര്‍ ശ്രദ്ധ നേടിയിരുന്നു. അമീറിനെ പോലെ നിരവധി മലയാളികള്‍ വാഹനങ്ങളും വീടുകളും അലങ്കരിച്ച് ദേശീയ ദിനാഘോഷത്തില്‍ പങ്കുചേരുന്നു.
അബ്ദുര്‍ റഹ്മാന്‍ ബീഫാത്തിമ ദമ്പതികളുടെ മകനാണ് അമീര്‍ കാപ്പില്‍.പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് സഹോദരനാണ്
അമീറിന് കാറുകളെന്നാല്‍ ജീവനാണ്. നാട്ടിലേക്ക് പോകുമ്പോള്‍ ആഡംബര കാറുകളുമായാണ് പോവുക. തിരിച്ചുവരുമ്പോള്‍ കൊണ്ടുവരും. വിവിധ തരത്തിലുള്ള വാഹനങ്ങളുമായാണ് ഓരോ ദിവസം യാത്ര. തികച്ചും വ്യത്യസ്തമായ വാഹനങ്ങളാണ് അമീര്‍ നാട്ടിലേക്ക് സവാരിക്ക് കൊണ്ടുപോകുന്നത്.
നാട്ടിലെത്തിയാല്‍ സിനിമാ ഷൂട്ടിംഗിനും കല്യാണത്തിനും മറ്റുമായി വാഹനങ്ങള്‍ക്കു വേണ്ടി പലരും അമീറിനെ സമീപിക്കാറുണ്ട്. മുംബൈയിലെ പല ബോളിവുഡ് താരങ്ങളും മലയാള സിനിമയില്‍ പല താരങ്ങളും അമീറിന്റെ വാഹനം ഉപയോഗിച്ചിരിക്കും.
ചെറുപ്പം മുതലെ വാഹനങ്ങളെ സ്‌നേഹിക്കുന്ന അമീര്‍ തന്റെ വാഹനങ്ങളെ ഇടക്കിടെ നിറം മാറ്റുകയും അത്യാധുനിക സൗകര്യങ്ങളൊരുക്കുകയും ചെയ്യും.
അബ്ദുര്‍ റഹ്മാന്‍ ബീഫാത്തിമ ദമ്പതികളുടെ മകനാണ് അമീര്‍ കാപ്പില്‍.പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് സഹോദരനാണ്
No comments:
Post a Comment