ദേളി: സഅദിയ്യ ഹൈസ്കൂള്‍ സഅദാബാദില്‍ കേരള പിറവി ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മഴവില്‍ കേരളം തീര്‍ത്തു. മഴവില്‍ ക്ലബ്ബിന് കീഴില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ അണി നിരന്ന് കേരളത്തിന്റെ നന്മക്കായി കൈകോര്‍ക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.[www.malabarflash.com]
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന് റസാ സഅദി കൊട്ടപ്പുറം അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മഴവില്‍ ക്ലബ്ബ് കണ്‍വീനര്‍ അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരി പ്രമേയ പ്രഭാഷണം നടത്തി.
കേരള പിറവി ദിനത്തിന്റെ ഭാഗമായി സോഷ്യല്‍ ക്ലബ്ബിന് കീഴില്‍ പൈതൃകം തേടി പഠനയാത്രയും ആര്‍ട്ട് ക്ലബ്ബിന് കീഴില്‍ ചിത്ര രചനാ മത്സരവും ഇക്കോ ക്ലബ്ബിന് കീഴില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ഉസ്മാന് മാസ്റ്റര്‍ ആദൂര്‍, സ്നേഹേഷ് മാസ്റ്റര്‍ മേല്‍പറമ്പ്, നാഗേഷ് മാസ്റ്റര്‍ മല്ലം, ഫിറോസ് കോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:
Post a Comment