പയ്യന്നൂര്‍: താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ അഞ്ചാം ഉറൂസ് മുബാറക് 2018 ഡിസംബര്‍ 7,8,9 തിയതികളില്‍ എട്ടിക്കുളം താജുല്‍ ഉലമ നഗറില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനുള്ള സ്വാഗത സംഘ രൂപീകരണ കണ്വെന്ഷന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കെ.പി അബൂബക്കര്‍ മുസ്ലിയാര് പട്ടുവം ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
രക്ഷാധികാരികളായി റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്, കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, അലി കുഞ്ഞി മുസ്ലിയാര് ഷിറിയ,സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്, അബ്ബാസ് മുസ്ലിയാര് മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്ലിയാര് മാണി, കെ.പി അബൂബക്കര്‍ മുസ്ലിയാര് പട്ടുവം, എ.ബി സുലൈമാന്‍ മാസ്റ്റര്‍, എ.പി അബ്ദുള്ള മുസ്ലിയാര് മാണിക്കോത്ത്, കല്‍തറ അബ്ദുല്‍ ഖാദര്‍ മദനി, മന്ത്രി യു ടി ഖാദര്‍, സി.എം ഇബ്റാഹീം, യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ എന്നിവരെയും തിരഞ്ഞെടുത്തു.
ഭാരവാഹികളായി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ചെയര്മാന്, സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര വര്‍ക്കിംഗ് ചെയര്മാന്, പി.എസ് ആറ്റക്കോയ തങ്ങള്‍ കാസര്‍കോട്, അബ്ദുല്‍ റഹ്മാന് ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, അബ്ദുല്‍ ഹക്കീം സഅദി തളിപ്പറമ്പ്, പ്രൊഫസര്‍ യൂ സി അബ്ദുല്‍ മജീദ്, അബ്ദു ലത്തീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുള്ള കുട്ടി ബാഖവി പാലത്തുങ്കര, മുഹ്യദ്ദീന് സഅദി ചേറൂര്, മുക്രി ഇബ്രാഹിം ഹാജി, യൂസുഫ് ഹാജി പെരുമ്പ, മുഹമ്മദ് കുഞ്ഞി മൗലവി ഓണപ്പറമ്പ്, എസ്. കെ ഖാദര്‍ ഹാജി മുടിപ്പു, യൂസുഫ് ഹാജി നൂഞ്ഞേരി വൈസ് ചെയര്മാന്മാര്. ആര്.പി ഹുസൈന് മാസ്റ്റര്‍ ജനറല്‍ കണ്‍വീനര്‍, സിറാജ് ഇരിവേരി പ്രോഗ്രാം കോഡിനേറ്റര്‍, എം.ടി.പി ഇസ്മാഈല്‍, ഹാരിസ് ഹാജി മാട്ടൂല്‍, അബ്ദുല്‍ കരീം സഅദി മുട്ടം, മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട്, ടി.പി റഫീഖ് ലത്തീഫി, റഷീദ് മാസ്റ്റര്‍ നരിക്കോട്, അബ്ദുല്‍ റഹ്മാന് കല്ലായി, പി.പി അമീന് ലത്തീഫി, നാസര്‍ ബന്താട് ജോ.കണ്‍വീനര്‍മാര്‍. മജീദ് സഖാഫി എട്ടിക്കുളം ഓഫീസ് സെക്രട്ടറി, എസ്.പി നാസിം ഹാജി ഫിനാന്‍സ് സെക്രട്ടറി എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ ഉപസമിത ചെയര്മാന് കണ്‍വീനര്‍മാരായി മുഹ്യദ്ദീന് സഖാഫി മുട്ടില്‍, അബ്ദു റഷീദ് മാസ്റ്റര്‍ നരിക്കോട് (പ്രോഗ്രാം), ശാഫി ലത്തീഫി നൊച്യാട്, നൂര്‍ മുഹമ്മദ് മിസ്ബാഹി (ഫിനാന്‍സ്), അബ്ദുല്‍ കരീം സഅദി മുട്ടം, സഈദ് ഹാജി പുതിയങ്ങാടി (സ്വീകരണം), മുഹമ്മദ് റഫീഖ് അമാനി , മുഹമ്മദ് കുഞ്ഞി അമാനി (പ്രചരണം), മദനി ഹമീദ് കാഞ്ഞങ്ങാട് , എം.ടി.പി ഇസ്മാഈല്‍ കാങ്കോല്‍ (സ്റ്റേജ് & സൗണ്ട്), ഹനീഫ ഹാജി ഉള്ളാള്‍, മുഹമ്മദ് മദനി ഷാമണിഗെ (ഫുഡ്), അബ്ദു റസാഖ് മാണിയൂര്‍, അബ്ദുല്‍ വാരിസ് അമാനി (ലോ & ഓര്‍ഡര്‍), അലി മൊഗ്രാല്‍, ഇസ്മാഈല്‍ പി.വി (മീഡിയ), അബ്ദുല്‍ ജബ്ബാര്‍ മാവിച്ചേരി, മഹബൂബ് മാട്ടൂല്‍ (വളണ്ടിയര്‍).
യോഗത്തില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് സുഹൈല്‍ അസ്സഖാഫ്, അബ്ദുല്‍ ഹക്കീം സഅദി, അബ്ദുല്‍ സലാം പാപ്പിനശ്ശേരി, എം ടി പി ഇസ്മാഈല്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ആര് പി ഹുസൈന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


No comments:
Post a Comment