കാഞ്ഞങ്ങാട്: ക്രിമിനലുകളെ തിരിച്ചറിയാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ നാടിന് ആപത്താണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ടി.രമ പറഞ്ഞു. കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടച്ച പിണറായി സര്‍ക്കാരിനെതിരെയും അയ്യപ്പ ഭക്തരെ പോലീസ് പീഢിപ്പിക്കുന്നതിലും പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.[www.malabarflash.com]
വിശ്വാസിയേയും അവിശ്വാസിയേയും തിരിച്ചറിയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. അയ്യപ്പ നാമജപത്തെ തെറിപ്പാട്ടായി കാണുന്ന മന്ത്രി സുധാകരനെ ഹരിശ്രീ കുറിച്ചതാരാണെന്ന് അവര്‍ ചോദിച്ചു. നാമജപവും തെറിയും തിരിച്ചറിയാനുള്ള വിവേകം ഇല്ലാത്തവര്‍ എങ്ങനെയാണ് സംസ്‌കാരം നിലനിര്‍ത്തുന്നത്. വിശ്വാസികള്‍ക്കൊപ്പമാണെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സംരക്ഷിച്ച് ഭക്തജനങ്ങളുടെ വരവ് തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.
അയ്യപ്പനില്‍ വിശ്വസിച്ച് ഇരുമുടികെട്ടുമായി ശബരിമലയിലെത്തി നാമം ജപിക്കുന്നവര്‍ കൊടുക്രിമിനലുകളായി ചിത്രീകരിക്കുകയും പീഢനങ്ങള്‍ നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകരെ ശബരിമലയില്‍ വിന്യസിച്ചുകൊണ്ട് ഭക്തരെ അടിച്ചമര്‍ത്തുകയാണിപ്പോള്‍.
ആദ്യാത്മികതയും കുടംബ മഹിമയും സിപിഎമ്മിന്റെ നിഘണ്ടുവിലില്ലാത്തതാണ്. അതിനാല്‍ ശബരിമല വിഷയം കൊണ്ട് കുടംബത്തിന്റെ അടിത്തറയും സംസ്‌കാരവും തകര്‍ക്കാനാണ് സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസത്തെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തെ ഭക്തജനങ്ങള്‍തന്നെ മറുപടികൊടുക്കുമെന്നും വി.ടി.രമ പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, സമിതി അംഗം പി.സുരേഷ് കുമാര്‍ഷെട്ടി, കൗണ്‍സിലംഗങ്ങളായ കൊവ്വല്‍ ദാമോദരന്‍, ടി.കുഞ്ഞിരാമന്‍, സരോജ ആര്‍.ബല്ലാള്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും സെക്രട്ടറി വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് കുന്നുമ്മലില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ജില്ലാ സെക്രട്ടറി ശോഭന ഏച്ചിക്കാനം, എസ് സിഎസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ.കയ്യാര്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍, ജന.സെക്രട്ടറിമാരായ വെങ്കാട്ട് കുഞ്ഞിരാമന്‍, പി.യു.വിജയകുമാര്‍, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി അശോകന്‍ മേലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
No comments:
Post a Comment