അഹമ്മദാബാദ്: ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാല്‍സംഗശ്രമം നേരിട്ട യുവതി കാറില്‍നിന്ന് വീണു മരിച്ചു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം. റോഡിലേക്ക് വലിച്ചെറിയപ്പെട്ട യുവതിയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.[www.malabarflash.com]
നഴ്‌സായ യുവതി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ശാന്തുഭായി ദര്‍ബാര്‍ എന്നയാള്‍ യുവതിക്ക് ലിഫ്റ്റ് വാഗ്ദാനംചെയ്ത് അവരെ കാറിലേക്ക് കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് യുവതിക്ക് നേരെ അക്രമമുണ്ടായത്. എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയുടെ തല കാറില്‍ ഇടിപ്പിക്കുകയും തുടര്‍ന്ന് റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു.
റോഡിലേക്ക് വലിച്ചെറിഞ്ഞ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരില്‍ ചിലര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

No comments:
Post a Comment