തായ് വാന്‍: ചെവി വേദന സഹിക്കാനാകാതെ ആശുപത്രിയില്‍ എത്തിയ വീട്ടമ്മയുടെ ചെവിട്ടുള്ളില് നിന്നും പുറത്തെടുത്തത് ജീവനുള്ള പഴുതാരയെ.[www.malabarflash.com]
ചെവിക്കുള്ളില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 52കാരിയുടെ ചെവിയില്നിന്നാണ് നാല് ഇഞ്ച് നീളമുള്ള പഴുതാരയെ പുറത്തെടുത്തത്.
കുറച്ചു ദിവസമായി ചെവിക്കുള്ളില്‍ ഇരുന്ന പഴുതാരയെ ജീവനോടെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. തായ് വാന്നിലെ ചിയായിലാണ് സംഭവം. ചെവിക്കുള്ളില്‍ എന്തോ ഇഴയുന്നതായി സംശയം തോന്നിയ വീട്ടമ്മ പരിശോധനയ്ക്കായി ചാങ് ഗുംഗ് മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെവിക്കകത്ത് പഴുതാരയെ കണ്ടെത്തിത്. പിന്നീട് കടിയേറ്റാല്‍ പ്രതിരോധിക്കുന്നതിനായി അനസ്തെറ്റിക് സ്പ്രേ പ്രയോഗിച്ചതിനുശേഷം ചവണ ഉപയോഗിച്ച് പഴുതാരയെ പുറത്തെടുക്കുകയായിരുന്നു.

No comments:
Post a Comment