കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ സീരിയൽ നടി അശ്വതി ബാബു ലഹരി മരുന്നിന് അടിമയെന്നു പോലീസ്. പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാൻ പറ്റില്ലെന്നു നടി പോലീസിനോടു പറഞ്ഞതായാണു സൂചന.[www.malabarflash.com]
വിൽപനയെക്കാൾ സ്വന്തം ഉപയോഗത്തിനാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്നും അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിരുന്നതെന്നും പോലീസ് പറഞ്ഞു.
തൃക്കാക്കരയിലെ ഫ്ളാറ്റിൽ അശ്വതി മയക്കുമരുന്ന് വിൽപ്പനയും പാർട്ടിയും സംഘടിപ്പിച്ചിരുന്നതായി പോലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. മണിക്കൂറുകളോളം ലഹരി നൽകുന്ന എൽഎസ്ഡി സ്റ്റാന്പും എംഡിഎംഎയും വിവിധ ആംപ്യൂളുകളുമായിരുന്നു പാർട്ടികളിൽ ഉപയോഗിച്ചിരുന്നത്. ഇതേതുടർന്നാണ് തൃക്കാക്കരയിലെ ഫ്ളാറ്റിൽ ഞായറാഴ്ച വൈകിട്ടോടെ പോലീസ് സംഘം പരിശോധന നടത്തിയത്.
നടി അശ്വതി ബാബു താമസിച്ചിരുന്ന കാക്കനാട് പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയയിൽനിന്നാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പോലീസ് പിടികൂടിയത്. എംഡിഎംഎ ഇനത്തിൽപ്പെട്ട ലഹരിമരുന്നാണ് ഇവരിൽനിന്നു കണ്ടെത്തിയത്.
നടിയുടെ ഡ്രൈവർ ബിനോയാണ് വിൽപനയ്ക്കായി മയക്കുമരുന്ന് ബംഗളുരുവിൽനിന്നു കൊണ്ടുവന്നിരുന്നതെന്നു പോലീസ് പറഞ്ഞു. ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. സിനിമ-സീരിയൽ രംഗത്ത് ചെറിയരീതിയിൽ ചുവടറുപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അശ്വതി, കൊച്ചിയിലാണു താമസിച്ചിരുന്നത്.
അതേസമയം, അശ്വതി വിദേശത്ത് തട്ടിപ്പുകേസിലും പ്രതിയാണെന്നു സൂചനയുണ്ട്. ഷാർജയിൽ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നടിയും പ്രതിയാണെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇതേക്കുറിച്ചും പോലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.

No comments:
Post a Comment