Latest News

യു.എ.ഇയുടെ സാമൂഹ്യ പുരോരോഗതിയില്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ പങ്ക് അതിരുകളില്ലാത്തത്: ഡോ. ഒമര്‍ അല്‍ മുസന്ന

ദുബൈ: സാംസ്ക്കാരിക സമൂഹ്യ സാമ്പത്തിക മേഖലകളില്‍ യു.എ.ഇയും ഇന്ത്യയും തമ്മില്‍ ഏറെ പഴക്കവും സുദൃഡവുമായ ബന്ധമാണുള്ളത്, യു.എ.ഇയുടെ സാമൂഹ്യ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ പങ്ക് അതിരുകളില്ലത്തതാണെന്ന് കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് അതോറിറ്റി സി.ഇ.ഒ ഡോ. ഒമര്‍ അല്‍ മുസന്ന അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

നാല്പത്തിഏഴാം ദേശീയ ദിനാഘോഷത്തിന്‍റെ നിറവിൽ നിൽക്കുമ്പോൾ യു.എ.ഇയെ ലോകത്തിന്‍റെ മുന്‍ നിരയിലേക്ക് എത്തിക്കുന്നതിലും സുസ്ഥിരമായ ഒരു രാഷ്ട്രം പടുത്തുയര്‍ത്തുന്നതിലും ശൈഖ് സായിദിന്‍റെ സംഭാവനകളെ ഓര്‍ക്കുന്നതിന്‍റെ ഭാഗമയിയാണ് ‘ഇയര്‍ ഓഫ് സായിദ്’ ആഘോഷിക്കുന്ന വേളയിലാണ് നാം നാല്‍പ്പത്തിയേഴാമത് ദേശീയ ദിനാഘോഷത്തിന്‍റെ നിറവില്‍ ഒത്തുകൂടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്‍റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വികസന കുതിപ്പാണ് യു.എ.ഇയെ കലോകത്തിന് പ്രിയങ്കരമാക്കുന്നത്.രാഷ്ട്ര ശില്പികളിടേയും നായകരുടെയും ധിഷണയും കാഴ്ചപ്പാടുകളും മാറ്റത്തിന്‍റെ വേഗതക്ക് ആക്കം കൂട്ടിയ കഥ കൂടിയാണ് യു.എ.ഇയുടേത് ഇരു രാജ്യങ്ങൾക്കിട യിലുള്ള ആത്മ ബന്ധം ഊട്ടി ഉറപ്പിക്കാൻ ദുബായ് കെ.എം.സി.സി എല്ലാ വർഷവും നടത്തുന്ന ആഘോഷ പരിപാടികൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ H.E വിപുല്‍, സാലിഹ് അലി അല്‍ മസ്മി ഹെഡ് ഓഫ് സി.ഡി.എ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. 

കെ.എം ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി, ജോസ് കെ മണി, ദിറാര്‍ ബെല്‍ഹോള്‍ അല്‍ ഫലാസി ,ഖലീഫ മുഹമ്മദ് അല്‍ റൂമി,ഷംസുദ്ദീന്‍ ബിന്‍ മോഹിയുദ്ദീന്‍,യു.എ.ഇ കെ.എം.സി.സി. പ്രസിഡന്‍റ് ഡോ:പുത്തൂര്‍ റഹ്മാന്‍, ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍,യഹയ തളങ്കര തുടങ്ങിയവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. 

സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി,ആവയില്‍ ഉമ്മര്‍,എന്‍.കെ ഇബ്രാഹിം,എം.എ മുഹമ്മദ്‌ കുഞ്ഞി,ഹസൈനാര്‍ തോട്ടുംഭാഗം,അഡ്വ:സാജിദ് അബൂബക്കര്‍,ഇസ്മായില്‍ ഏറാമല,അബ്ദുല്‍ ഖാദര്‍ അറിപ്പംബ്ര,അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍,ഇസ്മായില്‍ അരീകുറ്റി സംബന്ധിച്ചു.ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എ.സി ഇസ്മായില്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.