മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ ആറുപേര്‍ മരിച്ചു. മുംബൈ അന്ധേരിക്ക് സമീപമുള്ള ഇ.എസ്.ഐ.സി കാംഗര്‍ ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. വൈകീട്ട് നാലുമണിയോടെയാണ് ആശുപത്രി കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്.[www.malabarflash.com]
വന്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് 10 അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയില്‍ കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം അപകടത്തില്‍ 106 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇതേതുടര്‍ന്നുണ്ടായ പുക മറ്റ് നിലകളിലേക്കും വ്യാപിച്ചു. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരുള്‍പ്പെടെയുള്ളവരെ സമീപത്തുള്ള മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

No comments:
Post a Comment