ദേളി: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട എസ് വൈ എസ് പ്രവര്‍ത്തകന്‍ കര്‍ണൂര്‍ അലാദി ഹസൈനാറിന്റെ 5 പെണ്‍കുഞ്ഞുങ്ങളെ സഅദിയ്യ ഹോം കെയര്‍ ഏറ്റെടുത്തു.[www.malabarflash.com]
പിതാവ് നഷ്ടപ്പെട്ട നൂറുക്കണക്കിന് പിഞ്ചു മക്കളെയാണ് സഅദിയ്യ അനാഥാലയം ഹോം കെയര്‍ ഏറ്റെടുത്ത് കൊണ്ട് പൂര്‍ണ സംരക്ഷണം നല്‍കി വരുന്നത്.
ഹസൈനാറിന്റെ വീട്ടില്‍ എത്തിയ സഅദിയ്യ സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, യതീംഖാന മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സഅദിയ്യ അബൂദാബി സാരഥികളായ അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ഹമീദ് സഅദി ഈശ്വരമംഗലം എന്നിവര്‍ വീട് സന്ദര്‍ശിച്ചു പ്രത്യേക പ്രാര്‍ത്ഥന നടത്തി കുടുംബത്തിനെ സമാശ്വസിപ്പിച്ചു.
No comments:
Post a Comment