Latest News

ഇടതു മുന്നണി വിപുലീകരിച്ചു; ഐ.എൻ.എൽ ഉൾപ്പെടെ നാലു പാർട്ടികൾക്ക്​ മുന്നണി പ്രവേശനം

തിരുവനന്തപുരം: പുറത്തു നിന്ന്​ പിന്തുണച്ച നാലു പാർട്ടികളെ കൂടി ഉൾപ്പെടുത്തി ഇടതു മുന്നണി വിപുലീകരിച്ചു. ​24 വ​ർ​ഷ​മാ​യി മു​ന്ന​ണി​ പ്രവേശനം കാത്തിരിക്കുയായിരുന്ന ഐ .എൻ.എൽ, ബാലകൃഷ്​ണപിള്ളയുടെ കേ​ര​ള കോ​ൺ​ഗ്ര​സ്​ (ബി), ​ലോ​ക്​ താ​ന്ത്രി​ക്​ ജ​ന​താ​ദ​ൾ (എ​ൽ.​ജെ.​ഡി), കേരള കോൺഗ്രസിൽ നിന്ന്​ ഫ്രാൻസിസ്​ ജോർജി​​​ന്റെ നേതൃത്വത്തിൽ പിളർന്ന ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് എന്നീ പാർട്ടികളെയാണ്​ മുന്നണിയിൽ എടുത്തത്​. മുന്നണി വിപുലീകരണത്തിന്​ എൽ.ഡി.എഫ്​ യോഗം അംഗീകാരം നൽകി.[www.malabarflash.com]

വലതുപക്ഷ പ്രതിലോമ ശക്തികൾ ഉയർത്തിയിരിക്കുന്ന വെല്ലുവിളികളെ പുരോഗമന ജനാധിപത്യ സ്വഭാവമുള്ള എല്ലാവരും ഒരുമിച്ചാണ്​ എതിർ​ക്കേണ്ടതെന്ന്​  എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പന്ത്രണ്ടോളം പാർട്ടികൾ ഇടതുപക്ഷവുമായി സഹകരിച്ച്​ പ്രവർത്തിക്കുന്നുണ്ടെന്നും പലരും തങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ താത്​പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതകളെ പോലും കായികമായി ആക്രമിച്ചുകൊണ്ട്​ ജനാധിത്യ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത വിധം അതിക്രമങ്ങളാണ്​ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്​. ഈ  പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്​ കേരളത്തിലെ യു.ഡി.എഫ്​ സ്വീകരിക്കുന്നത്​. സാമൂഹ്യ വിഷയങ്ങളെ മാറ്റി വർഗീയ ചേരിതിരിവുണ്ടാക്കുന്ന കാര്യങ്ങളാണ്​ ഇവർ ചെയ്​തുകൊണ്ടിരിക്കുന്നത്​.

അത്യന്തം സ്ത്രീവിരുദ്ധവും ലിംഗനീതിക്കെതിരുമായ പ്രവർത്തന കൂട്ടായ്​മയാണ്​ ബി.​െജ.പിയുടെ  നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി, കോൺഗ്രസ്​, മുസ്​ലിം ലീഗ്​, എൻ.എസ്​.എസ്​ പോലുള്ള സംഘടനകൾ സ്വീകരിച്ചിരിക്കുന്ന പൊതുനിലപാടുകൾ സമൂഹത്തി​ന്റെ ഗുണപരമായ പരിവർത്തനത്തിന്​ സഹായകരമല്ലെന്നും വിജയരാഘവൻ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.