Latest News

ഇന്ത്യയിൽ വൻനിക്ഷേപത്തിന് സൗദി അറേബ്യയ്ക്ക് പദ്ധതി

അർജന്റീന: ഊർജം, അടിസ്ഥാന വികസനം, പ്രതിരോധം എന്നീ മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപങ്ങൾ വിപുലമാക്കാൻ സൗദി അറേബ്യ. വെളളിയാഴ്ച  ആരംഭിച്ച ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടന്ന ചർച്ചയിലാണു സാമ്പത്തിക, വ്യാപാര സഹകരണം വിപുലമാക്കാനുള്ള നടപടികൾ ചർച്ച ചെയ്തത്.[www.malabarflash.com]

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു രൂപം കൊടുത്ത നാഷനൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം ഉടൻ ഉണ്ടാകുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി.

സാങ്കേതികവിദ്യ വികസന രംഗത്തും കാർഷിക, ഊർജ രംഗത്തുമുള്ള ഭാവി നിക്ഷേപ സാധ്യതകൾ പരിശോധിക്കാൻ നേതൃതലത്തിൽ പ്രത്യേക സംവിധാനം ഉണ്ടാക്കും. 3–4 വർഷത്തിനകം നടപ്പിലാക്കാവുന്ന നിക്ഷേപങ്ങളാണു പരിഗണനയിലുള്ളത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണു സൗദി അറേബ്യ. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 19% ഇറക്കുമതി ചെയ്യുന്നതു സൗദിയിൽനിന്നാണ്.

ഖഷോഗി വധവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം സൗദി കിരീടാവകാശി പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര വേദിയാണു ജി–20.

ലോകാരോഗ്യത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ സമ്മാനമാണു യോഗ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ നടന്ന യോഗ സമ്മേളനത്തിൽ പറഞ്ഞു. 2014 ലാണു യുഎൻ പൊതുസഭ ജൂൺ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.