വടകര: മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രയ്ക്കു നൽകിയ സ്വീകരണത്തിനു കൊഴുപ്പു കൂട്ടാൻ കൊണ്ടുവന്ന പാരച്ചൂട്ട് റെയിൽവേ വൈദ്യുത കമ്പിയിൽ കുടുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വെളളിയാഴ്ച രാത്രി 7.15നാണു സംഭവം.[www.malabarflash.com]
വർണ വിളക്കുള്ള പാരഷൂട്ട് കോട്ടപ്പറമ്പിൽ നിന്നാണു ഗതി തെറ്റി റെയിൽവേ സ്റ്റേഷനടുത്തുള്ള രണ്ടാം ട്രാക്കിനു മുകളിലെ ലൈനിൽ വീണത്. ഇതിനു തൊട്ടു പിറകെ എത്തിയ തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസും മംഗളൂരു – പുതുച്ചേരി എക്സ്പ്രസും രണ്ടു ട്രാക്കിലായി പിടിച്ചിട്ടു.
ട്രാക്കിലെ ഒപ്റ്റിക്കൽ ഫൈബർ കേബിളിനു നാശമുണ്ടായതു കൊണ്ട് ഈ ട്രാക്കിലൂടെ ഗതാഗതം തീർത്തും മുടങ്ങി. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. കൊയിലാണ്ടിയിലുള്ള പെർമനന്റ് വേ ഇൻസ്പെക്ടർ ഓഫിസിൽ നിന്നു ജീവനക്കാരെത്തി ഒൻപതോടെ കുഴപ്പം പരിഹരിച്ചു. ഇതിനിടയിൽ വൈകിയാണെങ്കിലും ഒന്നും മൂന്നും ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിട്ടു.

No comments:
Post a Comment