Latest News

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമൂഹ സത്യനാരായണ പൂജയും സഹസ്രനാമാര്‍ച്ചനയും

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒരു വ്യാഴവട്ടകാലത്തിനു ശേഷം സമൂഹ സത്യനാരായണ പൂജയും സഹസ്രനാമാര്‍ച്ചനയും നടന്നു. ക്ഷേത ചൈതന്യാഭിവൃദ്ധിക്കും സമൂഹനന്മയ്ക്കും വേണ്ടി നടത്തിയ പൂജയ്ക്ക് ക്ഷേത്രം തന്ത്രി ഉച്ചില്ലത്ത് കെ യു പത്മനാഭതന്ത്രിയുടെ കാര്‍മ്മികത്വം വഹിച്ചു.[www.malabarflash.com] 

പുലര്‍ച്ചെ ഗണപതി ഹോമവും 9 മണിക്ക് പൂജാ സങ്കല്‍പവും നടന്നു. ശേഷം നടന്ന സത്യനാരായണ പൂജയിലും സഹസ്രനാമാര്‍ച്ചനയിലും നിരവധി ഭക്തര്‍ സംബന്ധിച്ചു. കൊപ്പല്‍ ചന്ദ്രശേഖരന്‍ കഥാ പ്രവചനം നടത്തി. ക്ഷേത്രത്തിലെ പന്തല്‍ സമര്‍പ്പണവും ക്ഷേത്രതന്ത്രി ഉച്ചില്ലത്ത് കെ യു പത്മനാഭതന്ത്രി നിര്‍വ്വഹിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.