കാബൂൾ: മെസിയെ ജീവനു തുല്യം സ്നേഹിക്കുന്ന അഫ്ഗാൻ ബാലൻ മുർതാസാ അഹ്മാദിയെ ഓർമയില്ലേ..? രണ്ടുവർഷം മുമ്പ് മെസിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ഷർട്ടുമണിഞ്ഞ് ഫൂട്ബോൾ കളിക്കുന്ന മുർതാസയുടെ ചിത്രം വൈറായിരുന്നു. അതുകണ്ട് മുര്‍ത്താസയെ സാക്ഷാല്‍ ലയണല്‍ മെസി തേടിയെത്തിയിരുന്നു.[www.malabarflash.com]
ഇപ്പോൾ താലിബാന്റെ ഭീഷണിയെത്തുടർന്നു ഗാസ്നി പ്രവിശ്യയിലെ വീട് ഉപേക്ഷിച്ച് മുർതാസായും കുടുംബവും കാബൂളിലെ അഭയാർഥി ക്യാമ്പിൽ എത്തിയിരിക്കുകയാണ്.
മെസിയെ ആരാധിച്ചെന്ന കുറ്റത്തിന് ഇതു രണ്ടാം തവണയാണ് ഏഴു വയസുകാരൻ മുർതാസയും കുടുംബവും പ്രാണരക്ഷാർത്ഥം നാടുവിടുന്നത്. നേരത്തെ, കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് മുര്‍താസയുടെ കുടുംബം നാടും വീടും ഉപേക്ഷിച്ച് ക്വെറ്റയിലേക്ക് താമസം മാറ്റിയിരുന്നു. അൽപനാളുകൾക്ക് ശേഷം ഇവർ തിരികെ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോഴാണ് വീണ്ടും താലിബാൻ ഭീഷണി മുഴക്കിയത്.

2016 ജനുവരിയിൽ മെസിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ഷർട്ടുമണിഞ്ഞ് ഫൂട്ബോൾ കളിക്കുന്ന ആ കൊച്ചുപയ്യന്റെ ചിത്രം ഇന്റർനെറ്റിൽ തരംഗമായിരുന്നു. തുടർന്ന് സാക്ഷാൽ മെസി തന്നെ കുഞ്ഞന്‍ ആരാധകനു വേണ്ടി തന്റെ പേരെഴുതിയ രണ്ടു ജഴ്സി സമ്മാനിച്ചിരുന്നു. പിന്നീട് മുര്‍താസയെ സാക്ഷാല്‍ ലയണല്‍ മെസി തന്നെ അന്വേഷിച്ചെത്തുകയുണ്ടായി.
ഖത്തറില്‍ സൗഹൃദമത്സരത്തിന് എത്തിയപ്പോഴും മുര്‍താസ മെസിയെ നേരിട്ടു കണ്ടു അർജന്റീനയുടെ ജഴ്സിക്കു സമാനമായ നിറത്തിലുള്ള പ്ലാസ്റ്റിക് കുപ്പായത്തിൽ മെസിയുടെ പേരെഴുതിയിട്ട് മൂത്ത സഹോദരൻ 15 വയസുള്ള ഹോമയുണാണ് അനുജന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. ചിത്രം തരംഗമായതോടെ 'കുഞ്ഞുമെസി' എന്ന പേരിൽ മുര്‍താസ അഹ്മാദി അറിയപ്പെടാൻ തുടങ്ങി.
No comments:
Post a Comment