Latest News

ട്രാഫിക് നിയമലംഘനം: 1241 വാഹനങ്ങൾ പിടിയിൽ

കാസർകോട്: കുട്ടി ഡ്രൈവർമാരെയും രേഖകളില്ലാതെ വാഹനം ഓടിക്കുന്നവരെയും കണ്ടെത്താനായി റവന്യൂ–പോലീസ്–മോട്ടോർ വാഹന വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ 6 ദിവസമായി നടത്തിയ പരിശോധനയിൽ പിടികൂടിയത് 1241 വാഹനങ്ങൾ,പിഴയായി ഈടാക്കിയത് 5,29,900 രൂപ. വ്യാഴാഴ്ച വൈകിട്ടുവരെയുള്ള കണക്കാണിത്.[www.malabarflash.com] 

ഡിസംബർ ഒന്നിനു തുടങ്ങിയ പരിശോധന തുടരുകയാണ്. പ്രായപൂർത്തിയാകാതെയും ലൈസൻസ് ഇല്ലാത്തതെയും വാഹനം ഓടിക്കൽ ,ക്രമരഹിതമായ നമ്പർ പ്ലേറ്റ്, ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗം, വാഹനങ്ങളിൽ അംഗീകൃതമല്ലാത്തമാറ്റം വരുത്തൽ,നിയമപ്രകാരമല്ലാത്തതും പ്രവർത്തനക്ഷമമല്ലാത്തതുമായ ലൈറ്റുകൾ, അമിതഭാരം കയറ്റൽ, , ട്രിപ്പിൾ റൈഡിങ് തുടങ്ങിയ നിയമ ലംഘനങ്ങളാണു പരിശോധനയ്ക്കു വിധേയമാക്കിയത്.

ചന്ദ്രഗിരിപ്പാലം, കുമ്പള പാലം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണു പ്രധാനമായും പരിശോധന നടക്കുന്നത്. പരിശോധനയിൽ കാസർകോട് ആർഡിഒ കെ.അബ്ദുൾ സമദ്, ആർടിഒ അബ്ദുൾ ഷുക്കൂർ കൂടക്കൽ, എംവിഐമാരായ ചാർലി ആന്റണി, ശങ്കരപിള്ള, ദിനേശ് കുമാർ, എഎംവി ഐമാരായ രാജേഷ് കോറോത്ത്, ടി.വൈകുണ്ഠൻ, കോടോത്ത് ദിനേശൻ, ബേബി ,ലാജി ,രഞ്ജിത്ത്, സുരേഷ്, ട്രാഫിക് എസ്‌ഐ പി.എ.ശശികുമാർ, കുമ്പള എസ്‌ഐ ഇ.കെ. അശോകൻ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.