Latest News

ചേററുകുണ്ടില്‍ വനിതാ മതിലിനെതിരെ ആര്‍എസ്എസ് അക്രമം, കല്ലേറ്, മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചു. അക്രമി സംഘത്തെ തുരത്താന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു, 40 റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്.

ബേക്കല്‍: പളളിക്കര ചേററുകുണ്ടില്‍ വനിതാ മതിലിനെതിരെ ആര്‍എസ്എസ് അക്രമം, കല്ലേറ്, മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചു. അക്രമി സംഘത്തെ തുരത്താന്‍ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയും 40 റൗണ്ട് ഗ്രനേഡും പ്രയോഗിച്ചു. പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്.[www.malabarflash.com]

ചൊവ്വാഴ്ച പകല്‍ മൂന്നര മണിയോടെയാണ് അക്രമങ്ങള്‍ക്ക് തുടക്കമായത്. വനിത മതിലില്‍ കണ്ണികളാവാന്‍ എത്തി സ്ത്രീകളെ വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കാത്തതിനെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയത്.
വനിതാ മതിലിന് അണി നിരക്കേണ്ട റോഡിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ട ശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. അക്രമികളെ പോലീസെത്തി വിരട്ടി ഓടിച്ചതോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റെയില്‍പളത്തില്‍ നിന്നും ശക്തമായ കല്ലേറ് നടത്തുകയായിരുന്നു. ഇതോടെയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്.
ഇതിനിടെ അക്രമ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച 24 ചാനല്‍ സംഘത്തിന് നേരെയും അക്രമമുണ്ടായി. ഇവരുടെ ക്യാമറ പിടിച്ചെടുത്ത് ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് തട്ടികൊണ്ടുപോവുകയുമുണ്ടായി. അക്രമത്തില്‍ പരിക്കേററ 24 ചാനല്‍ ക്യാമറമാന്‍ രഞ്ജിത്തിന് പരിക്കേററു.
കല്ലേറില്‍ പരിക്കേററ പോലീസടക്കമുളള നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഈ വഴിയുളള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.