Latest News

പുതുവല്‍സരാഘോഷത്തിനിടെ വെടിയേറ്റ് എട്ടുവയസ്സുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഉസ്മാന്‍പൂരില്‍ പുതുവല്‍സരാഷോഷത്തിനിടെ വെടിയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ചു.[www.malabarflash.com] 

പുതുവല്‍സരത്തലേന്ന് തന്റെ വീടിനടുത്തു നടന്ന ആഘോഷത്തില്‍ പങ്കെടുക്കവെയാണ് ബാലന് വെടിയേറ്റത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു വെടിയൊച്ച കേള്‍ക്കുകയും ഉടനെ ബാലന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

സംഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് അറിയിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ തന്നെ മറ്റൊരിടത്തു നടന്ന ആഘോഷത്തില്‍ 12 വയസുകാരനും വെടിയേറ്റിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും ബാലന്‍ സുഖം പ്രാപിക്കുന്നതായും പോലിസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.