തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികളുമായി പോലീസ്. പൊതുമുതൽ നശീകരണം തടയൽ നിയമപ്രകാരം രജിസ്റ്റർചെയ്ത കേസുകളിൽ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്.[www.malabarflash.com]
ഇതിനുപുറമേ സ്വത്തുവകകളിൽനിന്ന് നഷ്ടം ഈടാക്കും. പൊതുമുതൽ നാശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും പൊലീസ് തീരുമാനിച്ചു. വ്യാഴാഴ്ച സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല പോലീസ് യോഗത്തിലാണ് തീരുമാനം.
അക്രമികളെ പിടികൂടുന്നതിനായുള്ള മാർഗനിർദേശങ്ങളും ജില്ലാ പോലീസ് മേധാവിമാർക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാതലത്തിൽത്തന്നെ പട്ടിക തയ്യാറാക്കും. തുലാമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയിൽ അക്രമുണ്ടായപ്പോൾ ചെയ്തതുപോലെ അക്രമികളുടെ ആൽബം തയ്യാറാക്കും. അതത് ജില്ലാ പോലീസ് മേധാവിമാർക്ക് ഇത് കൈമാറും. തുടർന്നാകും അറസ്റ്റ്.
നിലവിൽ അറുന്നൂറോളം കേസുകളാണ് പോലീസ് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അക്രമത്തിന്റെ പേരിൽ 745 പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുമുണ്ട്. ഇത്രയുംപേർ ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാരുമായി വീഡിയോ കോൺഫറൻസിങ് വഴിയായിയുന്നു യോഗം നടന്നത്. പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
No comments:
Post a Comment