Latest News

മിഠായിത്തെരുവ് ആക്രമണം: പ്രതികള്‍ക്കെതിരെ കലാപ ആഹ്വാനത്തിനും കേസെടുത്തു

കോഴിക്കോട്: ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായി തെരുവില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കലാപ ആഹ്വാനത്തിനും കേസെടുത്തു. കോഴിക്കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്.[www.malabarflash.com]

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവിലെത്തിയ ഒരു കൂട്ടം അക്രമി സംഘം ഒരു മതവിഭാഗത്തിനെതിരെ ഭീഷണിയും വിദ്വേഷ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. ഇവിടെ തുറന്ന കടകള്‍ക്ക് നേരേയും സംഘത്തിന്റെ ആക്രമണമുണ്ടായി.

നിലവില്‍ 27 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. മതസ്പര്‍ധ വളര്‍ത്തുക, കലാപ ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് മറ്റു വകുപ്പുകള്‍ക്കൊപ്പം ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. 

കടകളിലെ സിസിടിവികളില്‍ നിന്നും മറ്റു ദൃശ്യങ്ങളില്‍ നിന്നും പോലീസ് പ്രതികളുടെ ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കം ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ പോലീസ് ലാത്തിചാര്‍ജുണ്ടായപ്പോള്‍ അക്രമി സംഘം ഓടിയൊളിച്ച സംഘടനാ ഓഫീസില്‍ നിന്ന് ആയുധ ശേഖരവും കണ്ടെത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.