Latest News

അടിവസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മണ്‍കുഴികുന്നേല്‍ ബിജു (44) പിടിയിലായി.[www.malabarflash.com]

കോഴിക്കോട് റൂറല്‍ എസ്.പി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി പി. ബിജുരാജിന്റെ നിര്‍ദേശപ്രകാരം കൊടുവള്ളി സി.എ പി.ചന്ദ്രമോഹനും എസ്.ഐ പ്രജീഷും വാഹന പരിശോധന നടത്തുന്നതിനിടെ പുലര്‍ച്ചെ അഞ്ചുമണിയോടെ ഓമശ്ശേരി ടൗണില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

തുടര്‍ന്ന് കൊടുവള്ളി സി.ഐ പി.ചന്ദ്രമോഹനും താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏറെനാളായി നടന്നു വന്ന മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്.

അടിവസ്ത്രം മാത്രം ധരിച്ച് വീടുകളില്‍ മോഷണം നടത്തിയിരുന്ന പ്രതിയെ കണ്ട് സ്ത്രീകളും കുട്ടികളും അടക്കം പലരും പരിഭ്രാന്തിയിലാകുകയും ദിവസങ്ങളോളം ഭീതിയില്‍ കഴിയുകയും ചെയ്തിട്ടുണ്ട്.

ഡിസംബര്‍ എട്ടിന് രാത്രി 11 മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടിയിലുള്ള വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന ആറു പവനോളം തൂക്കം വരുന്ന രണ്ട് മാല മോഷ്ടിച്ചതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് അന്നേ ദിവസം തന്നെ സമീപത്തുള്ള നിരവധി വീടുകളിലും കവര്‍ച്ചാശ്രമം നടന്നിരുന്നു. 

പിന്നീട് ഡിസംബര്‍ മാസം 19 ന് പിലാശ്ശേരിയിലുള്ള വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയും ബ്രേയ്‌സ്‌ലെറ്റും മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പറമ്പിന്റെ മുകളിലുള്ള വീട്ടില്‍ നിന്നും ഒന്‍പത് പവനും, കൊടുവള്ളി നരിക്കുനി റോഡിലുള്ള വീട്ടില്‍ നിന്നും ഉറങ്ങിക്കിടന്ന യുവതിയുടെ കൈയ്യിലുള്ള ബ്രേയ്‌സ്‌ലെറ്റ് എന്നിവയും കൊടുവള്ളി, കിഴക്കോത്ത് തുടങ്ങി വിവിധ സ്ഥലങ്ങളിലെ മോഷണങ്ങളും നടത്തിയത് താനാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.