Latest News

പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

മണ്ണഞ്ചേരി: പുതുവത്സര പുലർച്ചെ ദേശീയ പാതയിൽ ബൈക്കിൽ കാറിടിച്ച് ദമ്പതികൾ മരിച്ചു. വണ്ടാനം പറമ്പിപള്ളി തെക്കേതിൽ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്.[www.malabarflash.com] 

ദേശീയ പാതയിൽ കളവൂർ കെ.എസ്.ഡി.പിക്ക് മുൻവശം ചൊവ്വാഴ്ച്ച പുലർച്ചേ നാല് മണിക്കായിരുന്നു അപകടം.

കൊച്ചിയിൽ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന വന്ന കാറിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.