കാഞ്ഞങ്ങാട്: കൂട്ടുകാരനായ 19കാരനോടൊപ്പം വീടുവിട്ട കല്ലുരാവിയിലെ 19കാരി പെണ്‍കുട്ടി ഒടുവില്‍ ബന്ധുക്കളോടൊപ്പം പോയി. പെണ്കുട്ടിയുടെ തിരോധാനത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലെത്തിയ സഫീറയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉച്ചയോടെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. കല്ലിങ്കാല്‍ തൊട്ടിസ്വദേശിയും കല്ലൂരാവിയില്‍ താമസക്കാരനുമായ സനാഫിനോടൊപ്പമാണ് പെണ്‍കുട്ടി വീടുവിട്ടത്. രണ്ടുവര്‍ഷമായി ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു.
ഇതിനിടെ ഗള്‍ഫില്‍ പോയ സനാഫ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സനാഫിന് പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കാന്‍ തയ്യാറായില്ല.
ഇതേ തുടര്‍ന്ന് ഒരാഴ്ച മുമ്പ് കല്ലൂരാവിയില്‍ നിന്നും പടന്നക്കാട്ടെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് മുങ്ങുകയും സനാഫിനോടൊപ്പം പോവുകയും ചെയ്തു. പെണ്‍കുട്ടിയുട സഹോദരി ഭര്‍ത്താവ് ന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് തീര്‍ത്തും നാടകീയമായി ഇരുവരും വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് പോലീസില്‍ നേരിട്ട് ഹാജരായത്.
ഇരുവരുടെയും വിവാഹത്തിന് വേണ്ടി ചില നാട്ടുമധ്യസ്ഥങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. പെണ്‍കുട്ടി കോടതിയില്‍ നിന്ന് ബന്ധുക്കളോടൊപ്പം പോവുകയും ചെയ്തു.

No comments:
Post a Comment