Latest News

യു.എ.ഇയെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി

ദുബൈ:  ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. [www.malabarflash.com]

കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ അസഹിഷ്ണുതയാണെന്നും, രാജ്യത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി വിഭജിക്കാന്‍ ശ്രമം നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി ദുബൈയിലെ പ്രസംഗത്തില്‍ പറഞ്ഞു.

പ്രവാസികളുടെ കഷ്ടപ്പാടിനെയും അവര്‍ യു.എ.ഇയുടെ വികസനത്തില്‍ വഹിച്ച പങ്കിനെയും അഭിനന്ദിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗം ആരംഭിച്ചത്. ഞാന്‍ ദുബൈയിലേക്ക് വരുമ്പോള്‍ നിങ്ങളുടെ ഊര്‍ജവും വിയര്‍പ്പും അധ്വാനവും എനിക്ക് കാണാന്‍ കഴിഞ്ഞു. ഈ രാജ്യത്തെ പടുത്തുയര്‍ത്തുന്നതില്‍ നിങ്ങള്‍ വളരയേറെ സഹായിച്ചു. അതില്‍ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു-രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലമാണെന്നും, രാഷ്ട്രീയലാഭത്തിനായി രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ നഷ്ടപ്പെട്ട മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അതിനായി മരണംവരെ താന്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.

യു.എ.ഇ ഭരണാധികാരിയെ സന്ദര്‍ശിച്ച അനുഭവത്തെക്കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാനായി യു.എ.ഇയുടെ വിവിധഭാഗങ്ങളില്‍നിന്നായി നിരവധി ഇന്ത്യക്കാരാണ് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ചടങ്ങിനെത്തിയിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.