മലപ്പുറം: കുവൈത്ത് കോടതി വധശിക്ഷക്ക് വിധിച്ചിരുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി അർജുൻ അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി കുവൈത്ത് സർക്കാർ ഇളവ് ചെയ്തു. ഇതുസംബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽനിന്നുള്ള അറിയിപ്പ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾക്കും അർജ്ജുന്റെ ഭാര്യ മാലതിക്കും ലഭിച്ചു.[www.malabarflash.com]
മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെതുടർന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പപേക്ഷ നൽകിയതോടെയാണ് വധശിക്ഷ ഒഴിവായത്. മാലതി മുനവ്വറലി തങ്ങളെ ഫോണിൽ വിളിച്ച് ഭർത്താവിനെ രക്ഷിച്ചതിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു.
2013 സെപ്റ്റംബർ 21ന് മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് കുവൈത്ത് കോടതി 47കാരനായ അർജുനെ വധശിക്ഷക്ക് വിധിച്ചത്. തൊഴിൽ സ്ഥലത്തുണ്ടായ കശപിശക്കിടയിലാണ് മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചത്. 2015ലാണ് അർജുനെ വധശിക്ഷക്ക് വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ ഭാര്യയും മാതാവും മാപ്പപേക്ഷ സമർപ്പിച്ചാൽ വധശിക്ഷ ഇളവ് ചെയ്തുകിട്ടാനുള്ള സാധ്യത എംബസി അധികൃതർ മാലതിയെ അറിയിച്ചിരുന്നു.
വാടകവീട്ടില്‍ കഴിയുന്ന കൊല്ലപ്പെട്ടയാളുടെ ഭാര്യക്കും 13 വയസ്സുള്ള മകള്‍ക്കും വേണ്ടി 30 ലക്ഷം രൂപയാണ് ബന്ധുക്കള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഈ തുക നൽകാൻ വഴിയില്ലാത്തതിനാൽ മാലതി 2017 നവംബറിൽ പാണക്കാട് കൊടപ്പനക്കൽ വസതിയിലെത്തി മുനവ്വറലി തങ്ങളെ കണ്ടു സങ്കടം അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിച്ച മുനവ്വറലി, പ്രവാസി സംഘടന നേതാക്കളുമായും ബന്ധപ്പെട്ടു.
മോചനദ്രവ്യമായി നൽകേണ്ട തുകയിലേക്ക് സംഭാവനകൾ ഒഴുകി. എതാനും ദിവസങ്ങൾക്കകം തുക സ്വരൂപിക്കപ്പെട്ടതോടെ തുടർനടപടികൾ വേഗത്തിലാക്കി. മാപ്പപേക്ഷ എംബസി വഴി സമർപ്പിക്കപ്പെട്ടതോടെയാണ് ശിക്ഷ ഇളവിന് വഴിതുറന്നത്. സർവശക്തന്റെ അനുഗ്രഹവും നന്മയിൽ ചാലിച്ച മനസ്സുകളുടെ അതിരുകളില്ലാത്ത കാരുണ്യപ്രവാഹവുമാണ് സങ്കീർണമായ ദൗത്യം പൂർത്തീകരിക്കാൻ സഹായമായതെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു.

പണം കണ്ടെത്തുന്നതിനും തുടർനടപടികൾക്കും സഹായിച്ച മുഴുവനാളുകൾക്കും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment