ബേക്കല്‍: റെയില്‍വേ ട്രാക്കിലേക്ക് കയറിയ ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തീവണ്ടി തട്ടി സ്ത്രീക്ക് പരിക്കേറ്റു. ബേക്കല്‍ കമാം പാലത്തിനു സമീപത്തെ ബീവി (40)ക്കാണ് പരിക്കേറ്റത്.[www.malabarflash.com]
ബുധനാഴ്ച രാവിലെ ബേക്കല്‍ കമാം പാലത്തിനു സമീപത്ത് വെച്ചായിരുന്നു അപകടം. ആടുകളെ വളര്‍ത്തി ഉപജീവനം കഴിച്ചു പോവുകയായിരുന്ന ബീവിയുടെ 3 ആടുകള്‍ റെയില്‍വേ ട്രാക്കിലേക്ക് കയറുന്നതിനിടെ തീവണ്ടി വരുന്നത് കണ്ട് ആടുകളെ രക്ഷിക്കാന്‍ ശ്രമിച്ച ബീവി തീവണ്ടി തട്ടി തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ ബീവിയെ പാലക്കുന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബീവി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ ബീവിയുടെ മൂന്ന് ആടുകള്‍ ട്രെയിന്‍ ഇടിച്ച് ചത്തു.
No comments:
Post a Comment