Latest News

നാലപ്പാട് ഫര്‍ണിച്ചര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഫാസ്‌ക് കടവത്ത് ജേതാക്കള്‍

മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി മേല്‍പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആറാമത് നാലപ്പാട് ഫര്‍ണിച്ചര്‍ ട്രോഫിക്കു വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫാസ്‌ക് കടവത്ത് ജേതാക്കളായി. [www.malabarflash.com]

യൂത്ത് ഫ്രണ്ട് ചളിയംകോടിനെ പരാജയപ്പെടുത്തിയാണ് ഫാസ്‌ക് കടവത്ത് ട്രോഫിയില്‍ മുത്തമിട്ടത്. വിജയികള്‍ക്കുള്ള ട്രോഫികള്‍ നാലപ്പാട് ഫര്‍ണിച്ചര്‍ ചെയര്‍മാന്‍ ഷാഫി വിതരണം ചെയ്തു.

ഇന്‍കാല്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത പ്രൈസ് മണി തമ്പ് ചാരിറ്റി ചെയര്‍മാന്‍ ഇ എം ഇബ്രാഹിം വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ താരമായി ടാസ്‌കിന്റെ ആഷിഖ് അലിയും, മികച്ച ബാറ്റ്‌സ്മാനായി ഫ്രണ്ട്‌സ് ചളിയംകോടിന്റെ ടി ടിയെയും, മികച്ച ബോളറായി സെലക്റ്റഡ് ചെമ്പിരിക്കയുടെ അതാമിനെയും തെരഞ്ഞെടുത്തു.

ചടങ്ങില്‍ ഡോക്ടര്‍ കായിഞ്ഞി, എം എ റസാഖ്, സലാം കോമു, നാസര്‍ ഡിഗോ, പുരുഷു ചെമ്പിരിക്ക, അമീര്‍ കല്ലട്ര, മജീദ് ചെമ്പിരിക്ക, അനൂപ് കളനാട്, സൈഫ് കട്ടക്കാല്‍, ഖാലിദ് വള്ളിയോട്, അബൂബക്കര്‍ തുരുത്തി, കെ സി മുനീര്‍, അന്‍വര്‍ സി എല്‍, മൊയ്തു തോട്, നസീര്‍ കടവത്ത്, നാസര്‍ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന ചടങ്ങില്‍ യൂസഫ് ബി എ സ്വാഗതവും താജു ചെമ്പിരിക്ക നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.