Latest News

കൂടോത്രം ചെയ്തതായി ആരോപണം: മധ്യവയസ്‌കനെ ബന്ധുക്കള്‍ പട്ടിക്കാട്ടം തീറ്റിച്ചു

ഷില്ലോംഗ്: കൂടോത്രം ചെയ്തതായി ആരോപിച്ച് ബന്ധുക്കള്‍ ചേര്‍ന്ന് യുവാവിനെ പട്ടിക്കാട്ടം തീറ്റിച്ചതായി പരാതി. മേഘാലയയിലെ മാവുതിംഗിലാണ് എട്ടു ബന്ധുക്കള്‍ ചേര്‍ന്ന് ഹലോര്‍സിംഗ് ഖാറുംനുയിഡിനെ (47) പീഡിപ്പിക്കുകയും പട്ടിക്കാട്ടം തീറ്റിക്കുകയും ചെയ്തത്. സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബന്ധുക്കള്‍ ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസിനോട് മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. മേഘാലയയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്. കഴിഞ്ഞയാഴ്ച ഇതേ ആരോപണം ഉന്നയിച്ച് ഒരാളെ സ്വന്തം മലം തീറ്റിച്ച സംഭവത്തില്‍ ഗ്രാമ മുഖ്യന്‍ അടക്കം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം മൂന്നാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.