Latest News

രാഹുല്‍ ഗാന്ധിയെക്കാണാന്‍ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 25,000 ഇന്ത്യക്കാര്‍ എത്തും

ദുബൈ:  രാഹുല്‍ ഗാന്ധി അതിഥിയായി എത്തുന്ന ഇന്ത്യ- യുഎഇ കള്‍ചറല്‍ ഫെസിറ്റിവല്‍ ജനുവരി 11 ന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.[www.malabarflash.com]

25,000 പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്ന് എ.ഐ.സി.സി സെക്രട്ടറി ഹിമാംഷു വ്യാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
വ്യത്യസ്തമായ പരിപാടിയാവും നടക്കുകയെന്നും ഹിമാംഷു വ്യാസ് അവകാശപ്പെട്ടു.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ ഗുവാഹത്തിവരെയുമുള്ള ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ സ്റ്റേഡിയത്തില്‍ കാണാനാഗ്രഹിക്കുന്നു. യുഎഇയിലെ എല്ലാ സംഘടനകളെയും പരിപാടിയില്‍ പങ്കെടുപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.