തലശേരി: സ്കൂളിൽനിന്നുള്ള പഠന യാത്രക്കിടെ മദ്യപിച്ച് ലക്കുകെട്ട വിദ്യാർഥികളെ ബസിൽനിന്നും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവർ മാതാപിതാക്കളെയും പോലീസിനെയും വെട്ടിച്ച് യാത്രാ സംഘത്തിനൊപ്പം ചേർന്നു.[www.malabarflash.com]
പോലീസിനെയും അധ്യാപകരെയും രക്ഷിതാക്കളെയും വെട്ടിച്ച് ബൈക്കിൽ ടൂറിസ്റ്റ് ബസിനെ പിന്തുടർന്ന് ഇവർ മൈസൂരിലെത്തുകയായിരുന്നു. തലശേരിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളുടെ പഠനയാത്രയ്ക്കിടെ ബുധനാഴ്ച പുലർച്ചെയാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.
വിദ്യാർഥികളുടെ പക്കൽ മദ്യവും ലഹരിഗുളികകളും ഉണ്ടെന്ന് മനസിലാക്കിയ അധ്യാപകർ തന്നെയാണ് പോലീസിന്റെ സഹായം തേടിയത്. ഇതോടെ മൈസൂരുവിലേക്കുള്ള പഠനയാത്രയ്ക്കായി വിദ്യാർഥിനികൾ ഉൾപ്പെടെ സഞ്ചരിച്ച ബസിൽ അർധരാത്രിയിൽ പോലീസ് മിന്നൽ പരിശോധന നടത്തി. ചിറക്കരയിൽ ബസ് തടഞ്ഞായിരുന്നു പരിശോധന.
എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ തെരച്ചിലിൽ മദ്യവും ലഹരിഗുളികകളും പിടികൂടി. വോഡ്ക ഉൾപ്പെടെയുള്ള മദ്യവും ലഹരിഗുളികകളുമാണ് കുട്ടികളുടെ ബാഗുകളിൽനിന്ന് കണ്ടെടുത്തത്.
ബസിനുള്ളിൽ മദ്യപിച്ചു ലക്കുകെട്ട നിലയിൽ കണ്ടെത്തിയ വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥികളെ പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.
എന്നാൽ ഇവർ പോലീസിനെയും അധ്യാപകരെയും രക്ഷിതാക്കളെയും വെട്ടിച്ച് ബൈക്കിൽ ടൂറിസ്റ്റ് ബസിനെ പിന്തുടർന്ന് മൈസൂരുവിലെത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിൽനിന്നിറങ്ങിയ ഉടൻ ബൈക്കിൽ മൈസൂരുവിലേക്ക് പുറപ്പെടുകയായിരുന്നു.

No comments:
Post a Comment