Latest News

രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ടൂര്‍ണമെന്റിന് വര്‍ണ്ണാഭമായ തുടക്കം

ഷാര്‍ജ: പ്രവാസ ലോകത്തെ കാല്‍പന്ത് കളി പ്രേമികള്‍ക്ക് സോക്കര്‍ മാമാങ്കം ഒരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വര്‍ണ്ണാഭമായ തുടക്കം[www.malabarflash.com].

വെള്ളിയാഴ്ച വകുന്നേരം 5 മണക്ക് ഷാര്‍ജ വാണ്ടെറേഴ്‌സ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ടൂര്‍ണമെന്റ് ആഡ് സ്റ്റാന്റ് അഡ്വര്‍ടൈസിംഗ് എം.ഡി സുദേഷ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങളെ അണിനിരത്തി യു.എ.ഇയിലെ പ്രമുഖ ഇരുപത്തിനാല് ടീമുകള്‍ കൊമ്പ് കോര്‍ക്കുന്ന പ്രവാസ ലോകത്തെ കാല്‍പന്തുകളി വീക്ഷിക്കാന്‍ വന്‍ ജനാവലിയാണ് വാണ്ടെറേഴ്‌സ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മങ്കട മണ്ഡലം കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ ഇ.സി മുഹമ്മദിനുള്ള മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ചടങ്ങില്‍ വെച്ച് എസ്.ടി.യു ദേശീയ സെക്രട്ടറി അഡ്വ. റഹ്മത്തുള്ള നല്‍കി.
മുസ്ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി സലിം കുരുവമ്പലം, ഹാഷിം മഞ്ഞളാംകുഴി, കെ.എം.സി.സി നേതാക്കളായ അഹമദ്കുട്ടി മദനി, മുസ്തഫ തിരൂര്‍, ആര്‍.ശുക്കൂര്‍, മുസ്തഫ വേങ്ങര, ഇ.ആര്‍ അലി മാസ്റ്റര്‍, അക്ബര്‍ രാമപുരം എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.