Latest News

ജസീമിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘമെത്തുന്നു

കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കറണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും മാങ്ങാട് ബാര ചോയിച്ചിങ്കലിലെ ജാഫറിന്റെ മകനുമായ ജസീ(15)ന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ പ്രത്യേക സംഘമെത്തും.[www.malabarflash.com]

ഇത് സംബന്ധിച്ച് ഡി.ജി.പി ജസീംജനകീയ ആക്ഷന്‍ കമ്മിറ്റിയെ അറിയിച്ചു.
ജസീമിനെ 2018 മാര്‍ച്ച് 1ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും, മാര്‍ച്ച് അഞ്ചിന് രാത്രി കളനാട് റെയില്‍വെ മേല്‍പാലത്തിന് കീഴെ ഓവ് ചാലില്‍ 4 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു.
കഞ്ചാവ് ലോബിയാണ് ജസീമിനെ കൊലപ്പെടുത്തിയതാണെന്ന് ആക്ഷന്‍ കമ്മിററിയും നാട്ടുകാരും പറയുന്നത് . ജസീമിന്റെ മരണത്തിലെ ദുരൂഹത അകറ്റുന്നതിന് വേണ്ടി പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും, ജസീംജനകീയ ആക്ഷന്‍ കമ്മിറ്റി നല്‍കിയ പരാതി സ്വീകരിച്ച് കൊണ്ട് പതിനഞ്ച് ദിവസങ്ങള്‍ക്കകം ഡി.ജി.പിയുടെ കീഴിലുള്ള പുതിയ ടീമിനെ അന്വേഷണ ചുമതല ഏല്‍പിക്കുമെന്ന് ഡി.ജി.പി. ബെഹ്റ നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.
കബീര്‍ മാങ്ങാട്, ഫസല്‍ റഹ്മാന്‍, മുസ്തഫ കൂളിക്കുന്ന്, മുര്‍ഷിദ് ചെര്‍ക്കള എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.