Latest News

മൂന്നര വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

കായംകുളം: മൂന്നര വയസുകാരനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റുകുളങ്ങരയിലെ ഗ്യാസ് ഏജന്‍സി ഉടമയും കോണ്‍ഗ്രസ് നേതാവുമായ ഷാനി മനസിലില്‍ ഷാജിയുടെ മകന്‍ അയാനാണ് വീടിനോട് ചേര്‍ന്നുള്ള മീന്‍ വളര്‍ത്തുന്ന കുളത്തില്‍ വീണ് മരിച്ചത്.[www.malabarflash.com]

മുഹദ്ദീന്‍ പള്ളിക്കു സമീപമുള്ള നഴ്‌സറി സ്‌കൂളില്‍ നിന്നും വൈകീട്ട് ക്ലാസ് കഴിഞ്ഞതിനു ശേഷം ഉമ്മ ഷമീനാ ബീഗത്തിനൊപ്പമെത്തിയ കുട്ടി ബാഗും മറ്റും വീട്ടില്‍വച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു. 

കുട്ടിയെ കാണാതെ വന്നപ്പോള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് നാലു മണിയോടെ കുട്ടിയെ കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.