Latest News

ദുബൈയില്‍ അത്ഭുതമായി ബുര്‍ജ് ജുമൈറ; അടിത്തറ നിര്‍മിക്കുന്നത് ശൈഖ് മുഹമ്മദിന്റെ വിരലടയാള മാതൃകയില്‍

ദുബൈ: അത്ഭുതങ്ങളുടെ പറുദീസയായ ദുബൈയില്‍ മറ്റൊരദ്ഭുതംകൂടി എത്തുന്നു. ‘ബുര്‍ജ് ജുമേറ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്നത് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ മാതൃകയിലാണ്.[www.malabarflash.com]

കെട്ടിടത്തിന്റെ മാതൃകയുടെ അനാച്ഛാദനം നിര്‍വ്വഹിച്ചതും ശൈഖ് മുഹമ്മദാണ്. അല്‍ സുഫോഹില്‍ 550 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ കെട്ടിടത്തോടുചേര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങള്‍ കൂടിയുണ്ടാവും.

കെട്ടിടത്തിന്റെ മുന്‍വശം ഡിജിറ്റല്‍ ഡിസ്പ്ലേയോട് കൂടിയതാണ്. ആഘോഷരാവുകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഇത് പലതരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ദുബൈ നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച നല്‍കുന്ന നിരീക്ഷണ ഡെക്കുകളും സൗകര്യങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ജുമേറ ഉയരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.