Latest News

കലക്ടർ ഇടപെട്ടു, ബേക്കൽ കോട്ട ജംഗ്ഷനും റോഡും കെ എസ് ടി പി സൗന്ദര്യവൽക്കരിക്കുന്നു

ബേക്കല്‍: ടൂറിസം പദ്ധതി ആരംഭിച്ച് 25 വര്‍ഷത്തോളമായിട്ടും വികസനം അന്യമായ ബേക്കല്‍ കോട്ട ജംഗ്ഷന്റെയും കോട്ട വരെയുള്ള റോഡിന്റെയും വികസനം യഥാര്‍ത്ഥ്യമാവുന്നു.[www.malabarflash.com]

ആയിരക്കണക്കിന് സന്ദര്‍ശകര്‍ വരുന്ന ബേക്കല്‍ കോട്ടയുടെ ജംഗ്ഷനും റോഡും കാഞ്ഞങ്ങാടിനെ പോലെ തന്നെ പ്രാധാന്യം നല്‍കി സൗന്ദര്യവല്‍ക്കരിക്കണമെന്ന് ഡിടിപിസി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ എസ് ടി പിയോട് ആവശ്യപ്പെട്ടിരുന്നു.

ഡിടിപിസി സെക്രട്ടറി ബിജുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ കെ എസ് ടി പി ചീഫ് എഞ്ചിനീയര്‍ ഡാര്‍ലിന്‍ സി ഡിക്രൂസ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിത മാത്യൂ, അസി. എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ദിവാകരന്‍, എ ഇ മധു, ആര്‍ഡിഎസ് പ്രൊജക്ട് മാനേജര്‍ രഘുനാഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് മൂന്ന് മാസത്തിനകം ബേക്കല്‍ പ്രൊജക്ട് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ക്ക് ഉറപ്പ് നല്‍കി.

തദ്ദേശീയരോട് സൗഹാര്‍ദപരമായി സംസാരിക്കാനും അവരുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനും ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഡിടിപിസി മാനേജര്‍ സുനിലിനെ ചുമതലപ്പെടുത്തി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വികസനത്തിനുള്ള വഴിയൊരുങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.