കാസറകോട്: ഉംറയ്ക്കു പോയ മലയാളി മദ്‌റസാ അധ്യാപകന്‍ മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശി തങ്കയത്ത് താമസിക്കുന്ന സി സദഖത്തുല്ല മൗലവിയാണ് മക്കയില്‍ മരിച്ചത്.[www.malabarflash.com]
ഉംറയ്ക്കു വേണ്ടി മകളോടും ബന്ധുക്കളോടും ഒപ്പം ബുധനാഴ്ച നാട്ടില്‍ നിന്ന് പോയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.
തൃക്കരിപ്പൂരിലും പരിസരങ്ങളിലുമുള്ള വിവിധ മദ്‌റസകളില്‍ അധ്യാപകനായിരുന്നു.
ഭാര്യ: എം ടി പി നഫീസ. മക്കള്‍: ഹാജറ, അബ്ദുല്‍ ബാരി. മരുമക്കള്‍: അബ്ദുല്‍ ഹമീദ്(കോയമ്പത്തൂര്‍ ടെക്‌സ്‌റ്റൈല്‍സ്), ഷമീമ. സഹോദരങ്ങള്‍: അബ്ദുര്‍ റഹീം മൗലവി, ബീഫാത്തിമ.
No comments:
Post a Comment