കായംകുളം: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ ഇറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ തറയിൽക്കടവ് മാലിശേരിൽ ശിവജിയുടെ മകൻ കാർത്തിക് (അന്പാടി-14), പുതുവലിൽ ശിവൻകുഞ്ഞിന്റെ മകൻ നിരഞ്ജൻ (ഒന്‍പത്) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച് രാവിലെ ഇരുവരും വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയപ്പോൾ വീട്ടുകാർ വിലക്കി തിരികെ കയറ്റിയിരുന്നു. പിന്നീട് 10.30ഓടെ ഇവരെ കാണാതായതിനെത്തുടർന്ന് വീട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലിൽ 11.30 ന് നിരഞ്ജന്റെ മൃതദേഹവും ഒരു മണിക്കൂറിനുശേഷം കാർത്തികിന്റെ മൃതദേഹവും കണ്ടെത്തി.
വെള്ളക്കെട്ടിലൂടെ നടന്നപ്പോൾ മണ്ണെടുക്കാനായി ഡ്രഡ്ജ് ചെയ്ത ഭാഗത്തു താഴ്ന്നുപോയതാകാമെന്നു കരുതുന്നു. ഇരുവരും വലിയഴീക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. കാർത്തിക് ഒന്‍പതാം ക്ലാസ് വിദ്യാർഥിയും നിരഞ്ജൻ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. ആദർശ (കുട്ടമ്മ)യാണ് കാർത്തിക്കിന്റെ മാതാവ്: സഹോദരൻ: കിരണ്‍. നിരഞ്ജന്റെ മാതാവ്: ജീന. സഹോദരൻ: നീരജ്.

No comments:
Post a Comment