Latest News

നാട്ടില്‍ മറന്നുവച്ച ടിക്കറ്റിന് ദുബൈയില്‍ മലയാളിക്ക് 7 കോടി രൂപ സമ്മാനം

ദുബൈ: മലയാളി ജീവനക്കാരന് 7കോടി രൂപ സമ്മാനം. ദുബൈ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ നറുക്കെടുപ്പിലാണ് 7 കോടി 11 ലക്ഷം രൂപയ്ക്ക് തുല്യമായ 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചത്.[www.malabarflash.com]

ഷാര്‍ജയില്‍ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന മുഹമ്മദ് അസ്‌ലം അറയിലകത്തിനാണ് (31) ഈ വന്‍ തുക സമ്മാനമായി ലഭിച്ചത്. 

ഈ മാസം ആദ്യം നാട്ടിലേക്ക് പോവുമ്പോഴാണ് ടിക്കറ്റ് വാങ്ങിയിരുന്നത്. നാട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ ടിക്കറ്റ് ദുബൈയിലേക്ക് കൊണ്ടുവരാന്‍ മറന്നിരുന്ന അസ്‌ലം ടിക്കറ്റ് കൊണ്ട് വരാനായി വീണ്ടും നാട്ടിലേക്ക് പോയിരിക്കുകയാണ്. ദുബൈ ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ സമ്മാനം കരസ്ഥമാക്കുന്ന 139മത്തെ ഇന്ത്യക്കാരനാണ് അസ്‌ലം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.