Latest News

മരുമകന്റെ വിവാഹത്തിന് രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവ് കാറിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസം മുമ്പ് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ യുവാവ് കാറിടിച്ച് മരിച്ചു. മാണിക്കോത്തെ പരേതനായ കുഞ്ഞിരാമന്‍-ജാനകി ദമ്പതികളുടെ മകന്‍ അനില്‍കുമാറാ(37)ണ് തിങ്കളാഴ്ച രാത്രി 9.30 മണിയോടെ മാണിക്കോത്ത് കെഎസ്ടിപി റോഡില്‍ കാറിടിച്ച് മരിച്ചത്.[www.malabarflash.com] 

സഹോദരി ബേബിയുടെ മകന്‍ അരുണിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു. ഇതില്‍ പങ്കെടുക്കാനായി ശനിയാഴ്ചയാണ് അനില്‍കുമാര്‍ നാട്ടിലെത്തിയത്. വിവാഹത്തിന് ശേഷം തിങ്കളാഴ്ച രാത്രി സഹോദരിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് റോഡിന് എതിര്‍വശത്തുള്ള സ്വന്തം വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ ചിത്താരി ഭാഗത്തു നിന്നും അമിതവേഗതയില്‍ വന്ന കെഎല്‍ 59 ടി 5483 നമ്പര്‍ കാറാണ് അനില്‍കുമാറിനെ ഇടിച്ചു വീഴ്ത്തിയത്.

അനില്‍കുമാറിന്റെ കൈയ്യിലുണ്ടായിരുന്ന ഇളയകുട്ടി അമല്‍ അപകടത്തിനിടയില്‍ കൈയ്യില്‍ നിന്നും പിടിവിട്ട് റോഡിലേക്ക് തെറിച്ചു വീണു. കുട്ടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ നാട്ടുകാര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വഴിയില്‍ വെച്ച് മരണപ്പെട്ടു.

അതേ സമയം ആശുപത്രിയില്‍ എത്തിച്ച ഉടന്‍ ഡോക്ടര്‍ പരിശോധിച്ച ശേഷം മരണപ്പെട്ടതായി അറിയിച്ച് അനില്‍കുമാറിനെ മോര്‍ച്ചറിയിലേക്ക് മാറ്റിയതായി നാട്ടുകാര്‍ പറഞ്ഞു.

സുഹൃത്തുക്കള്‍ മോര്‍ച്ചറിയിലെത്തിയപ്പോള്‍ അനില്‍കുമാറില്‍ ജീവനുണ്ടായിരുന്നുവത്രെ. തുടര്‍ന്നാണ് മംഗലാപുരത്തേക്ക് കൊണ്ടുപോയത്. സംഭവം ആശുപത്രി പരിസര ത്ത് ഏറെനേരം ബഹളത്തി നിടയാക്കി. 

നീതുവാണ് അനില്‍കുമാറിന്റെ ഭാര്യ. മൂത്ത മകന്‍ അനീഷ് കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാലയത്തിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.