ബോവിക്കാനം: മുണ്ടക്കൈ മഖാം ഉറൂസ് നേര്‍ച്ചയും മത പ്രഭാഷണ പരമ്പരയും ഫെബ്രുവരി 22 മുതല്‍ 25 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും.[www.malabarflash.com]
22 ന് വെള്ളി ജുമുഅക്ക് ശേഷം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം.മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തും. രാത്രി 8.30 ന് ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍അസ്ഹരി ഉദ്ഘാടനം നിര്‍വ്വഹിക്കും, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, അബ്ദുസ്സലാം ദാരിമി കരുവാരകുണ്ട് പ്രസംഗിക്കും
23 ന് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്‌ബോദനം നടത്തും സിദ്ധീഖ് ഫൈസി കുംതൂര്‍, ശംസുദ്ധീന്‍ ബാഖവി എരുമാട് പ്രസംഗിക്കും.
24ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന മദ്‌റസ വിദ്യാര്‍ത്ഥികളുടെ മത്സര പരിപാടികളിലെ വിജയികള്‍ക്ക് ബി.എം അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി തൈര, വാര്‍ഡ് മെമ്പര്‍ അസീസ് മൂലടുക്കം സമ്മാനദാനം നിര്‍വ്വഹിക്കും.
രാത്രി 8.30 ന് സമാപന പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സുബൈര്‍ ദാരിമി പൈക്ക ഉദ്ഘാടനം ചെയ്യും. ഉമര്‍ ഹുദവി പൂളപ്പാടം പ്രഭാഷണം നടത്തും.
മുഹമ്മദ് കുഞ്ഞി ഹനീഫി ആലൂര്‍, കെ.എസ് യൂസുഫ് സഅദി മൂലടുക്കം, മുസ്തഫാ സഖാഫി തൈര, ഹമീദ് ഫൈസി, ഹസന്‍ സഅദി മുതലപ്പാറ, സലാം മൗലവി ഉക്രം പാടി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സംബന്ധിക്കും.
No comments:
Post a Comment