കാസര്‍കോട്: അഖിലേന്ത്യ ബധിര ഫെഡറേഷന്റെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നു മുതല്‍ ഏഴ് വരെ ആചരിച്ചുവരുന്ന ദേശീയ ബധിര പതാക വാരത്തിനു കാസര്‍കോട് ജില്ലാ ബധിര അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ തുടക്കമായി.[www.malabarflash.com]
ദേശീയ ബധിര പതാക വാരത്തിന്റെ ജില്ലാ തല ഉദ്ഘാടന കര്‍മ്മം കാസര്‍കോട് ഡപ്യൂട്ടി കളക്ടര്‍ ശ്രീ ഉണ്ണിക്കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ ബധിര അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷക്കീര്‍ സി.എച്ച്, കമ്മിറ്റി മെമ്പര്‍മാരായ സൈഫുദ്ധീന്‍, അബ്ദുള്‍ റഹീം, നയന, മൈമുന തുടങ്ങിയവര്‍ സംബന്ധിച്ചു.
ബധിര പതാക വാരത്തോടനുബന്ധിച്ച് സുമനസുകളില്‍ നിന്ന് സംഭാവന ടിന്നുകളില്‍ സ്വീകരിച്ച് അത് ബധിര വിഭാഗത്തിന്റെ പുനരധിവാസത്തിനായി വിനിയോഗിക്കും.
No comments:
Post a Comment