Latest News

മതവിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സേവന രംഗത്തും സാന്നിധ്യമറിയിക്കണം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

തളങ്കര: മതഭൗതിക സന്വയ വിദ്യാഭ്യാസം രാഷ്ട്ര സ്‌നേഹവും സംസ്‌കാരവുമുള്ള തലമുറയെയാണ് വാര്‍ത്തെടുക്കുന്നതെന്നും മതവിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സര്‍വീസ് മേഖലകളിലും സാന്നിധ്യമറിയിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.[www.malabarflash.com] 

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നടന്ന കലാസാഹിത്യ മത്സരം റെനവേഷ്യോ 19 സമാപന പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച രാത്രി തുടക്കം കുറിച്ച മത്സരങ്ങള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ സമാപിച്ചു. കാമ്പസിലെ മുന്നോറോളം പ്രതിഭകള്‍ അന്‍സാക്, ഇസ്‌നിക്, ഖസ്‌വിന്‍, തബ്രിസ് എന്നിങ്ങനെ നാല് ടീമുകളിലായാണ് മത്സരം നടന്നത്. നൂറ്റി അന്‍പതോളം മത്സര ഇനങ്ങളില്‍ 927 പോയിന്റ് നേടി ടീം അന്‍സാക് ചാമ്പ്യന്മാരായി. 904 പോയിന്റ് നേടി ടീം തബ്്‌രിസ് ഫസ്റ്റ് റണ്ണേഴ്‌സും 882 പോയിന്റ് നേടി ടീം ഖസ്‌വിന്‍ സെക്കന്റ് റണ്ണേഴ്‌സുമായി. 844 പോയിന്റ് നേടി ടീം ഇസ്നിക് നാലാം സ്ഥാനം നേടി. സബ്്ജൂനിയര്‍ വിഭാഗത്തിലെ മുഹമ്മദ് ഇബ്‌നു അഹ്്മദ് 61 പോയിന്റ് നേടി ഓവറോള്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. 

സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഫൈസല്‍ കെ.സിയും സീനിയര്‍ വിഭാഗത്തില്‍ അജൂബ ഇബ്രാഹിമും ജൂനിയര്‍ വിഭാഗത്തില്‍ ഫൈസല്‍ എ.കെയും കലാപ്രതിഭകളായി.
സമാപന സംഗമത്തില്‍ പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി അദ്ധ്യക്ഷത വഹിച്ചു. അക്കാദമി പ്രസിഡന്റ് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്്മാന്‍, മാനേജര്‍ കെ.എച്ച് അഷ്‌റഫ്, ടി.എ ഷാഫി, കുഞ്ഞഹമ്മദ് മാഷ്, അഹ്്മദ് ഹാജി അങ്കോല, സത്താര്‍ ഹാജി, വെല്‍ക്കം മുഹമ്മദ്, എന്‍.കെ അമാനുല്ല, മുജീബ് കെ.കെ പുറം, ഹസൈന്‍ തളങ്കര, അമാനുല്ല, പി.വി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.