കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മിച്ച ബ്രസ്റ്റ് ഫീഡിംഗ് സെന്റര്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍. കെ കുല്‍ശ്രേഷ്ഠ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വഴി കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് മുലയൂട്ടല്‍ കേന്ദ്രം ഇല്ലാത്തത് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.[www.malabarflash.com]
ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി ഭാരവാഹികള്‍ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിങ്ങ് ഷമിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും സ്റ്റേഷനില്‍ ഫീഡിങ് റൂം നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ലയണ്‍സ് ക്ലബ് ചന്ദ്രഗിരി പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി ഫറൂഖ് കാസ്മി, കെ.സി ഇര്‍ഷാദ്, എം.എ സിദ്ധിഖ്, മജീദ് ബെണ്ടിച്ചാല്‍, എം.പി അബ്ദുല്‍നാസര്‍, ശിഹാബ് തോരവളപ്പ്, മുഹമ്മദ് ഇബ്രാഹിം ഒ.കെ, അബ്ദുല്‍ഖാദര്‍ തെക്കില്‍, ഷംസീര്‍ റസൂല്‍, ടി.എ. ആസിഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്ത് അഡീഷണല്‍ പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിക്കുവാന്‍ ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി മുമ്പോട്ട് വന്നു. നിരവധി പേരാണ് പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാതെ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് പോകുന്നത്.
പാര്‍ക്കിങ്ങ് നിര്‍മിക്കുവാനാവശ്യമായ അനുമതിക്ക് വേണ്ടി നേരത്തെ നല്‍കിയ അപേക്ഷയുടെ വിശദ വിവരങ്ങള്‍ ജനറല്‍ മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തി. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് ജനറല്‍ മാനേജര്‍ ഉറപ്പു നല്‍കി.
No comments:
Post a Comment