ഉദുമ: മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മൂന്ന് വയസുകാരന്‍ മരണത്തിന് കീഴടങ്ങി. ഉദുമ വലിയ വളപ്പിലെ ഷുഹൈബ് - സഫ്നാസ് ദമ്പതികളുടെ മകന്‍ ഹയാന്‍ (മൂന്ന്) ആണ് വിധിക്ക് മുന്നില്‍ കീഴടങ്ങിയത്.[www.malabarflash.com]
അസുഖത്തെ തുടര്‍ന്ന് കുഞ്ഞു ഹയാന്‍ മാസങ്ങളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
നാട്ടിലും വിദേശങ്ങളിലുമുളള വിവിധ സംഘടനകളം കാരുണ്യ പ്രവര്‍ത്തകരും സൂരൂപിച്ച 30 ലക്ഷത്തിലധികം രൂപ ചിലവിട്ടാണ് കുഞ്ഞു ഹയാന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
എന്നാല്‍ ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ഹയാന്‍ മോന്‍ ഈ ലോകത്ത് നിന്ന് യാത്രയാവുകയായിരുന്നു.
No comments:
Post a Comment